ഇരുപതാം വാർഡിൽ 20 ലക്ഷം രൂപയുടെ അംഗൻവാടി
പൊൻകുന്നം :- ചിറക്കടവ് പഞ്ചായത്ത് ഇരുപതാം വാർഡിലെ കടുക്കാമല അംഗൻവാടി നിർമ്മിക്കുവാൻ അത്യാലിൽ കെ ടി ജോയി മൂന്നുസെന്റ് സ്ഥലം സൗജന്യമായി നൽകി. സ്ഥലം ലഭ്യമായതോടുകൂടി ഡോ. എൻ. ജയരാജ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് സാങ്കേതിക നടപടികൾ പൂർത്തിയാക്കി.
കടുക്കാമല സ്കൂൾ പൊളിച്ചതിനെ തുടർന്നാണ് അംഗൻവാടിക്ക് സ്ഥലം നഷ്ടമായത്. ചിറക്കടവ് പഞ്ചായത്തിലെ ഒന്നാം നമ്പർ അംഗൻവാടിക്ക് സ്ഥലവും ഫണ്ടും അനുവദിക്കുന്നതിന് പരിശ്രമിച്ച അഡ്വ. സുമേഷ് ആൻഡ്രൂസിനെ യോഗം അഭിനന്ദിച്ചു. അംഗൻവാടിയുടെ ശിലാസ്ഥാപനം ഡോ. എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സി ആർ. ശ്രീകുമാർ അധ്യക്ഷനായി. അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്, സതി സുരേന്ദ്രൻ, ആന്റണി മാർട്ടിൻ, എം ഡി ശോഭന, മിനി സേതുനാഥ്, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ, ശ്രീലത എം ബി, സന്തോഷ് കുമാർ കെ കെ, സാബു വെട്ടിക്കൊമ്പിൽ, ഉഷ പ്രകാശ്, അശ്വതി, സാബു കുരീക്കാട്ട്, നജ്മാ റഹമാൻ, ടോമി കുമ്പളപള്ളി എന്നിവർ പ്രസംഗിച്ചു.
