KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം നടത്തി.

കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പളളി എൻ.ജി.ഒ. യൂണിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയാക്കുകയും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. ബ്ലോക്ക് തല പരിസ്ഥിതി ദിനാചരണം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. എമേഴ്സണ്‍, എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് എസ്. അനൂപ്, കാഞ്ഞിരപ്പളളി ഏരിയാ പ്രസിഡൻറ് പ്രകാശ് കുമാർ കെ.സി., ഏരിയ സെക്രട്ടറി പ്രദീപ് പി നായർ, ബി.ഡി.ഒ. ഫൈസൽ എസ്., ജോ.ബി.ഡി.ഒ. സിയാദ് ടി.ഇ., ഫൈസൽ കെ.കെ., യൂണിറ്റ് പ്രസിഡൻറ് ദിലീപ് കെ.ആർ. തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!