തൊഴിലധിഷ്ഠിത കോഴ്‌സുകളുമായി എരുമേലി എം. ഈ. എസ്. കോളേജ്
എരുമേലി : ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ആൻഡ് മെഷിൻ ലേണിങ്, ക്ലൗഡ് കംപ്യൂട്ടിങ്, ലോജിസ്റ്റീക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഏവിയേഷൻ ആൻഡ് എയർപോർട്ട് മാനേജ്‍മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എ. സി. സി. എ, എ. പി തുടങ്ങിയ കോഴ്സുകൾ ഉൾപെടുത്തിയതായി. മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി. ബി. എ, ബി. സി. എ, ബി. കോം, ബി. എസ്. സി സൈക്കോളജി, ബി. എ ഇംഗ്ലീഷ്, എം. കോം, എം- എസ്. ഡബ്ല്യൂ, തുടങ്ങി നിലവിലുള്ള കോഴ്സുകകൾക്ക് പുറമെയാണ് പുതിയ കോഴ്സുകൾ.
ഈ വർഷം ബി. കോം പ്രവേശനം എടുക്കുന്ന വിദ്യാർഥികൾക്ക് സെമെസ്റ്റർ ഫീസിൽ 50 ശതമാനം ഇളവ് അനുവദിക്കും.
വൈസ് ചെയർമാൻ ടി. എസ് റെഷീദ്, സെക്രട്ടറി സി. യു അബ്ദുൽ കരീം, ട്രഷറർ പി. എ ഇർഷാദ്,പി. എച് നജീബ്, പ്രിൻസിപ്പൽ പ്രൊഫ ഡോ എ . എസ് അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
