വിദ്യാർഥികളെ ആദരിച്ചു
മുണ്ടക്കയം : കേരള കോൺഗ്രസ് എം വണ്ടൻപതാൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ- പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. പാപ്പച്ചി പൊട്ടനാനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ . സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാർലി കോശി ,തങ്കച്ചൻ കാരക്കാട് ,ജോയി പുളിക്കൽ, ടി. ജെ❕ ചാക്കോ, അനിയാച്ചന്‍ മൈലപ്ര ,ജോസഫ് വള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
