KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡോക്ടർ സിസ്റ്റർ ബെന്നോ മേരി പുളിമൂട്ടിൽ എസ്എച്ച് (70) (അനന്തക്കാട്ട്) നിര്യാതയായി

പൊടിമറ്റം: തിരുഹൃദയ സന്യാസിനീസമൂഹം കാഞ്ഞിരപ്പള്ളി വിമലാ പ്രൊവിൻസ് അംഗമായ ഡോക്ടർ സിസ്റ്റർ ബെന്നോ മേരി പുളിമൂട്ടിൽ എസ്എച്ച് (70) (അനന്തക്കാട്ട്) നിര്യാതയായി. 10-06-2025, ചൊവ്വ കമ്പംമെട്ട് സെന്റ് ജോസഫ് പള്ളിയിൽ 2 മണി മുതൽ 3 മണി വരെ പൊതുദർശനത്തിനുശേഷം വൈകുന്നേരം ആറിന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതാണ്.

സംസ്‌കാരം 11-06-2025 ബുധൻ ഉച്ചകഴിഞ്ഞ് രണ്ടിന് എസ്എച്ച് പ്രൊവിൻഷ്യൽ ഹൗസിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതും തുടര്‍ന്നുള്ള ശുശ്രൂഷകൾ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.

വലിയതോവാള പുളിമൂട്ടിൽ (അനന്തക്കാട്ട്) പരേതരായ ദേവസ്യ – മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. പരേത വിയന്ന യൂണിവേഴ്‌സിറ്റി ഓസ്ട്രിയ, സെന്റ് ജോണ്‍സ് കട്ടപ്പന, കെജിഎം ഹോസ്പിറ്റല്‍ കമ്പംമെട്ട്, നിര്‍മല ഹോസ്പിറ്റല്‍ ആനിക്കാട്, അസീസി ഹോസ്പിറ്റല്‍ മുക്കൂട്ടുതറ, വെച്ചൂച്ചിറ ക്ലിനിക്, കരുണാഭവന്‍ കോരുത്തോട്, ഹോളിക്രോസ് ഹോസ്പിറ്റല്‍ കൊട്ടിയം, ചെറുപുഷ്പം ഹോസ്പിറ്റല്‍ പാലാ, മേരി ക്വീൻസ് ഹോസ്പിറ്റൽ 26-ാം മൈൽ , മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മുണ്ടക്കയം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. കട്ടപ്പന, കമ്പംമെട്ട്, ആനിക്കാട്, വെച്ചൂച്ചിറ, പ്രൊവിന്‍ഷ്യല്‍ ഹൗസ് എന്നീ മഠങ്ങളിലും സേവനമനുഷ്ടിച്ചിട്ടണ്ട്. ഏക സഹോദരന്‍ പുളിമൂട്ടിൽ സെബാസ്റ്റ്യൻ (ജോയി, വലിയതോവാള).

error: Content is protected !!