ലഹരിക്കെതിരെ എരുമേലിയിൽ തെരുവ് നാടകം നടത്തി എംഇഎസ് കോളേജ് വിദ്യാർത്ഥികൾ.
എരുമേലി : എംഇഎസ് യൂത്ത് വിങ് ജില്ല കമ്മറ്റിയുടെ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിനായ “ചുവട്” ഭാഗമായി എരുമേലി എംഇഎസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ തെരുവുനാടകത്തിലൂടെ എരുമേലി കവലയിൽ ബോധവത്ക്കരണ സന്ദേശം നൽകി.
കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലായി നടത്തിയ ബോധവൽക്കരണ ക്യാമ്പയിന്റെ സമാപന സമ്മേളനത്തിൽ
യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ലോഗോ യൂത്ത് വിങ്ങ് കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് അർഷാദ് നജീബിന് കൈമാറി പ്രകാശനം ചെയ്തു.
യോഗത്തിൽ എംഇഎസ് ജില്ലാ കമ്മറ്റി അംഗങ്ങളായ നാസർ പാദുക,വി ടി അയൂബ്ഖാൻ, കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ കുമാർ, സോഷ്യൽ വർക്ക് വിഭാഗം മേധാവി മുഹമ്മദ് ഷിഫാസ് എന്നിവർ ബോധവത്ക്കരണ സന്ദേശം നൽകി. യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി അംഗം അസർ കറുകാഞ്ചേരിയിൽ, നൈനാർ ജുമാമസ്ജിദ് വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര, അൻവർഷ, ഷഫീക്ക് മണങ്ങലൂർ, സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപിക സഹേബ എന്നിവർ സംസാരിച്ചു.
