KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നൈനാർ പള്ളി സെൻട്രൽ സെൻട്രൽ ജമാ അത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ സെൻട്രൽ ജമാ അത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ച ഉന്നത വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും പളളി ഹാളിൽ നടന്നു. ഐ എ എസ് പരീക്ഷയിൽ വിജയിച്ച നെസറിൻ പി. ഫസീമിന് മെമൻറ്റോയും ക്യാഷ് അവാർഡും നൽകികൊണ്ട് അഡ്വ: സെബാസ്റ്റൻ കുളത്തുങ്കൽ എം എൽ എ യോഗം ഉദ്‌ഘാടനം ചെയ്തു.

ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ അധ്യക്ഷനായി. നൈനാർ പളളി ചീഫ് ഇമാം എ പി ഷിഫാർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ജമാ അത്ത് സെക്രട്ടറി പി പി അൻസാരി വാവേർ , ഷിബിലി കറൻറ്റ്സ്, പി എച്ച് ഷാജഹാൻ , കെ എച്ച് റിയാസ്, ഷമീർ കൊല്ലക്കാൻ , സി എസ് ഇല്ലിയാസ്, പി ഇ അബ്ദുൽ സലാം, അൻഫാൻ എന്നിവർ സംസാരിച്ചു.

error: Content is protected !!