കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വാഹനാപകടം ; നിയന്ത്രണം വിട്ട ഇന്നോവ കാർ ട്രാഫിക് ലൈറ്റ് ഇടിച്ചു തകർത്തു
കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിയന്ത്രണം വിട്ട കാർ ട്രാഫിക്ക് സിഗ്നൽ ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് 3 പേർക്കു പരുക്കേറ്റു. കാറിലുണ്ടായിരുന്ന ഏറ്റുമാനൂർ പുന്നത്തറ സ്വദേശികളായ പാലയ്ക്കാത്തുണ്ടത്തിൽ അലക്സ് ജോർജ് ( 52 ), തോപ്പുറത്ത് ജെയ്മോൻ ജോസഫ് (48) എന്നി വർക്കും സമീപത്ത് നിൽക്കുകയായിരുന്ന പിക്കപ് വാൻ ഡ്രൈവർ വണ്ടിപ്പെരിയാർ കക്കിക്കവല നിഷ ഹൗസിൽ കുപ്പുസ്വാമിക്കുമാണു (50) പരുക്കേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശി പ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. കുമളിയിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് അമിത വേഗത്തിലെത്തി സിഗ്നൽ ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ച ശേഷം മുൻപോട്ട് തലകീഴാ യി മറിഞ്ഞു. ഈ സമയം തൊട്ടു മുൻപിൽ പിക്കപ് വാനിന്റെ പഞ്ചറായ ടയർ മാറുകയായിരുന്ന ഡ്രൈവർ കുപ്പുസ്വാമിയുടെ മുഖത്തേക്കു കാറിന്റെ ചില്ലുപൊട്ടി തെറിച്ചുവീണാണു പരുക്കേറ്റത്.
പോസ്റ്റ് രണ്ടായി ഒടിഞ്ഞു വീണു. നാളുകളായി പ്രവർത്തിക്കാതെ കിടക്കുന്ന സിഗ്നൽ ലൈറ്റാണിത്. പൊൻകുന്നം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലായിരുന്നു അപക ടം. പുലർച്ചെ ആയതിനാൽ ആളുകളാരും ബസ് സ്റ്റോപ്പിൽ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.
ഓട്ടോ ഡ്രൈവർമാരും പൊലിസും ഫയർ ഫോഴ്സും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഓട്ടത്തിനിടയിൽ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
