KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രൊഫ.കെ നാരായണക്കുറുപ്പ് എളിമയുടെ രാഷ്ട്രീയം പഠിപ്പിച്ച നേതാവ്: മന്ത്രി റോഷി അഗസ്റ്റിൻ

പൊകുൻന്നം: വിവിധ വകുപ്പുകളുടെ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ആയിരിക്കുമ്പോഴും ലളിതമായി ജീവിക്കുക എന്ന സന്ദേശം ജീവിതം കൊണ്ട് പകർന്നു നൽകിയ നേതാവായിരുന്നു കെ നാരായണക്കുറുപ്പ് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ . അച്ഛന്റെ അതേ പാത പിന്തുടരുന്ന ഡോ.ജയരാജ് എംഎൽഎ യോടൊപ്പം നിയമസഭാ സാമാജികൻ ആയിരിക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. പ്രൊഫ.കെ നാരായണക്കുറുപ്പ് അനുസ്മരണ സമ്മേളനം ഉദ്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവ.ചീഫ് വിപ്പ് ഡോ.എൻ .ജയരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നാഷണൽ ഹൈജീൻ റേറ്റിംഗ് ബഹുമതി നേടിയ മേരി ക്യൂൻസ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഫാ.മാർട്ടിൻ മണ്ണനാൽ, പി.എം.ജെ.എ.വൈ.ആയുഷ്മാൻ ഭാരത് പുരസ്‌കാരം നേടിയ ഡോ.സജീവ് പള്ളത്ത്, പാലിയേറ്റീവ് രംഗത്ത് സുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സ്വരുമ ചാരിറ്റബിൾ സൊസൈറ്റി, ടീം നന്മക്കൂട്ടം ഈരാറ്റുപേട്ട, മികച്ച ഒന്നാം ക്ലാസ് അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് നേടിയ ജെ.ഷേർലി, പ്രതിഫലവും സ്വീകരിക്കാതെ പി.എസ്.സി.ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്കായി കായിക പരിശീലനം നൽകുന്ന കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലെ എം.പ്രദീപ് എന്നിവർക്ക് എക്‌സലൻസി പുരസ്‌കാരം മന്ത്രി സമ്മാനിച്ചു.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്‌കാരം നൽകി. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയിൽ 500-ൽ 499 മാർക്ക് നേടിയ ട്രീസാ ആന്റണിയെയും വിവിധ യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവരെയും അനുമോദിച്ചു. പള്ളിക്കത്തോട്ടിൽ കാർ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട മൂന്നുപേരെ രക്ഷിച്ച അസം സ്വദേശി ദീപക്കിനെ ആദരിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ്, ജിഷ്ണു സന്തോഷ്, അഡ്വ.ഗിരീഷ് എസ്.നായർ, എ.എം.മാത്യു, ഷാജി പാമ്പൂരി, അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എം.എ.ഷാജി, ഷമീം അഹമ്മദ്, ജോളി മടുക്കക്കുഴി, മുണ്ടക്കയം സോമൻ, ഷാജി നല്ലേപറമ്പിൽ, കെ.എ.എബ്രഹാം, സതി സുരേന്ദ്രൻ, ജിക്ക് സി.തോമസ്, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, അഡ്വ.അർച്ചന എന്നിവർ പ്രസംഗിച്ചു.

error: Content is protected !!