KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട മിനിലോറി നടപ്പാതയിലേക്ക് ഇടിച്ചുകയറി ; ഭാഗ്യത്തിന്റെ അകമ്പടിയോടെ ഡ്രൈവർ രക്ഷപെട്ടു..

പൊകുൻന്നം: പുനലൂർ -പൊൻകുന്നം സംസ്ഥാനപാതയിൽ ചിറക്കടവ് എസ് ആർ വി സ്‌കൂളിന് സമീപം നിയന്ത്രണം വിട്ട മിനിലോറി നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറി. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കായിരുന്നു അപകടം നടന്നത്.

ഡ്രൈവർ മൂവാറ്റുപുഴ മടവൂർ സ്വദേശി പുളിച്ചാലിൽ പരീത് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ക്യാബിനിലേക്ക് തുളഞ്ഞു കയറിയ കമ്പി ഇദ്ദേഹത്തിൻറെ വസ്ത്രത്തിലും സീറ്റിലുമായിട്ടാണ് കൊണ്ടു കയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ലോഡ് കയറ്റി വന്ന ലോറി പത്തനംതിട്ടയ്ക്ക് പോകുകയായിരുന്നു.

അപകടം നടന്ന സ്ഥലത്തിനോട് ചേർന്നുള്ള വളവിൽ അപകടങ്ങൾ പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

error: Content is protected !!