KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോഴിക്കൂട്ടിൽ കയറിയ ഭീമൻ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി

മുക്കൂട്ടുതറ : മുക്കൂട്ടുതറ പ്രദേശത്ത് വച്ച് നിരവധി പെരുമ്പാപാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും ഇത്തവണ പിടികൂടിയതിനെ കണ്ടവർ ഒന്ന് ഞെട്ടി . തിങ്കളാഴ്ച പിടികൂടിയത് ഇതു വരെ കണ്ടതിൽ ഏറ്റവും വലിയ പെരുമ്പാമ്പിനെ. മൂന്ന് പേർ ഒരുമിച്ചു ആഞ്ഞുവലിച്ചിട്ടും പെരുമ്പാമ്പിനെ അനക്കാനായില്ല. വനം വകുപ്പിന്റെ ആർആർടി ടീം ഏറെ പണിപ്പെട്ട് ആണ് പെരുമ്പാമ്പിനെ പിടികൂടിയത് . മുക്കൂട്ടുതറ കൊല്ലമുള കാവുങ്കൽ ഉബൈദിന്റെ കോഴിക്കൂടിന്റെ ഉള്ളിൽ കയറിയ പെരുമ്പാമ്പിനെ ആണ് പിടിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം. 12 അടി നീവും അസാമാന്യ വലുപ്പവുമുള്ള പെരുമ്പാമ്പ് ആണ് കോഴിക്കൂട്ടിൽ കയറിയത്. കോഴികളുടെ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് ഭീമൻ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പിൽ വിവരം അറിയിച്ചു. വനം വകുപ്പിന്റെ ആർആർടി ടീം സ്ഥലത്ത് എത്തിയാണ് പിടികൂടിയത്.

error: Content is protected !!