KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള കർഷക സംഘം പാറത്തോട് സൗത്ത് മേഖലാ സമ്മേളനം നടന്നു

കാഞ്ഞിരപ്പള്ളി : കേരള കർഷക സംഘം പാറത്തോട് സൗത്ത് മേഖലാ സമ്മേളനം ഇടക്കുന്നം വായനശാല ഹാളിൽ (പി ഐ ഷുക്കൂർ നഗർ ) നടന്നു. മേഖല പ്രസിഡന്റ്‌ ഫ്രാൻസിസ് ജോർജ് അധ്യക്ഷനായി. കർഷക സംഘം ജില്ല കമ്മിറ്റി അംഗം ജസ്റ്റിൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സ. അഡ്വ. പി ഷാനവാസ്‌ മേഖലയിലെ മികച്ച കർഷകരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥകളെയും ആദരിച്ചു.

മേഖലാ സെക്രട്ടറി കെ എൻ രാജേന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംഘടക സമിതി ചെയർമാൻ സ. റ്റി ആർ രവിചന്ദ്രൻ സ്വാഗതവും സ. അനസ് പി ഐ നന്ദിയും പറഞ്ഞു.കർഷക സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ വി എം ഷാജഹാൻ, പി കെ കാസിം, അഫ്സൽ ,പി ഐ
സുഹൈൽ സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം കെ എ സിയാദ് എന്നിവർ സംസാരിച്ചു.

മേഖലാ പ്രസിഡന്റ്‌ ആയി സുഹൈൽ എച് ( പ്രസിഡണ്ട്) . കെ എൻ രാജേന്ദ്രൻ ( സെക്രട്ടറി),പി ഐ അനസ് (ട്രഷറർ), ജോയിന്റ് സെക്രട്ടറി സ. ജി അനിൽകുമാർ ( ജോയിൻറ്റ് സെക്രട്ടറി ഉൾപ്പെടെ 13 അംഗ മേഖലാ കമ്മിറ്റിയെയും 18 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

error: Content is protected !!