‘തലചായ്ക്കാനൊരിടം’ : കൂട്ടിക്കൽ പ്രളയബാധിതർക്ക് നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽദാനം കേരളാ ഗവർണർ നിർവഹിച്ചു.
കൂട്ടിക്കൽ : തലചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കൽ പ്രളയബാധിതർക്ക് നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽദാനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു.
12 വീടുകളാണ് സേവാഭാരതി നിർമിച്ചത്. ഇതിൽ നാല് വീടുകളുടെ താക്കോൽദാനം മുൻപ് നടന്നിരുന്നു. ശേഷിച്ച എട്ടു വീടുകൾ കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ 50 സെന്റ് സ്ഥലം വാങ്ങിയാണ് നിർമ്മിച്ച നൽകിയത്.
കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമൈതാനിയിൽ നടന്ന ചടങ്ങിൽ സേവാഭാരതി ജില്ലാ പ്രസിഡന്റ് രശ്മി ശരത് അദ്ധ്യക്ഷത വഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി സ്വാമി ഗരുഢധ്വജാനന്ദതീർത്ഥ പാദസ്വാമി മുഖ്യ അതിഥിയായി. ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശൻ സേവാസന്ദേശം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി, ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. രാജേഷ്, ഇൻഫോസിസ് വൈസ് പ്രസിഡന്റ് സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.
