എ.കെ.ജെ.എം. സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും ഇതോടൊപ്പം നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ. ലഹരിവിരുദ്ധ സന്ദേശം നൽകി.
