KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് റബ്ബർ മരം ഒടിഞ്ഞുവീണു ; ഒഴിവായത് വൻ ദുരന്തം

മുണ്ടക്കയം: മുണ്ടക്കയം -ഇളംങ്കാട് റോഡിൽ നെന്മേനിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് മുകളിലേക്ക് റബ്ബർ മരം ഒടിഞ്ഞുവീണു. ഒഴിവായത് വൻ ദുരന്തം .

ചൊവ്വാഴ്ച രാവിലെ പത്തരയോടു കൂടിയായിരുന്നു സംഭവം. ഇളങ്കാട്ടിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന നടയ്ക്കൽ എന്ന സ്വകാര്യ ബസിന്റെ മുകളിലേക്കാണ് നെന്മേനിക്ക് സമീപം റോഡിരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ റബ്ബർ മരം ഒടിഞ്ഞു വീണത്. മരം വീണതിനെ തുടർന്ന് ബസ്സിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല.

error: Content is protected !!