KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ മെറിറ്റ് ഡേ ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ മെറിറ്റ് ഡേ പത്മശ്രീ ഒളിമ്പ്യൻ ഷൈനി വിൽസൺ ഉദ്ഘാടനം ചെയ്തു. സർവകലാശാല പരീക്ഷകളിൽ ഉന്നത റാങ്കുകൾ നേടിയ 20 വിദ്യാർഥികൾക്കും കായികരംഗത്ത് ദേശീയ, സംസ്ഥാന, സർവകലാശാലാ തലങ്ങളിൽ വിജയികളായ 40 വിദ്യാർഥികൾക്കും സ്കോളർഷിപ് നൽകി . വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവ രെ പൂർവവിദ്യാർഥി സംഘടന കാഷ് അവാർഡുകൾ നൽകി അനുമോദിച്ചു.

പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ.കുര്യൻ താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർഥി സമിതി പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, ലിസ മറിയം ജോർജ്, പിടിഎ സെക്രട്ടറി പ്രഫ.റാണി ജോസ്, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ.ജിപ്‌സൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!