രണ്ട് വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ നാട് കൈകോർക്കുന്നു .. പണസമാഹരണം 29 ന് , സഹായിക്കുക, സഹകരിക്കുക..
കുട്ടിക്കൽ: രോഗക്കിടക്കയിലായ രണ്ട് ജീവനുകൾ രക്ഷിക്കുന്നതിനായി പഞ്ചായത്ത് ജീവൻരക്ഷാ സമിതി ധനസമാഹരണത്തിന് ഒരുങ്ങുന്നു. 11-ാം വാർഡിൽ തേൻപുഴ ഭാഗത്ത് ചെങ്ങനാരിപറമ്പിൽ സിജോയുടെ ഭാര്യ ജെസി (32), മൂന്നാം വാർഡിൽ മാത്തുമല കൊച്ചുകുന്നേൽ പ്രിൻസ് മാത്യു(28) എന്നിവർക്ക് വേണ്ടി ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ധനസമാഹരണം നടത്തുമെന്ന് പ്രസിഡന്റ് ബിജോയി ജോസ് അറിയിച്ചു.
ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന പ്രത്യേകതരം അപസ്മാര രോഗത്താൽ ജെസി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിലാണ്. ആറ് വയസും നാല് മാസവും പ്രായമുള്ള കൊച്ചുകുട്ടികൾ അടങ്ങിയ കുടുംബം ദുരിതത്തിലാണ്. വെൻ്റിലേറ്ററിലും ഐ.സി.യുവിലു മായാണ് ജെസിയുടെ ജീവൻ നിലനിർത്തുന്നത്. ഇപ്പോൾ തന്നെ 12 ലക്ഷത്തോളം രൂപയുടെ ചികിത്സ നടത്തി. തലച്ചോറിൽ കട്ടപിടിച്ച രക്തം
നീക്കം ചെയ്താൽ മാത്രമേ ജെസിയുടെ ജീവൻ രക്ഷിക്കാൻ കഴിയു.
മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത പ്രിൻസ് മാത്യുവിന് കൂടൽ സംബന്ധമായ രോഗത്തെ തുടർന്ന് വൻകുടൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തണം. നാളുകളായി യുവാവ് ചികിത്സയിലാണ്. ഉറ്റവരില്ലാതെ തനിച്ച് താമസിക്കുന്ന പ്രിൻസിന് തുടർ ചികിത്സക്കായി 10 ലക്ഷത്തോളം രൂപ വേണ്ടിവരും.
രണ്ട് പേർക്കുമായുള്ള ചികിത്സാചെലവിനുള്ള തുക സമാഹരിക്കുക എന്നതാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ഇത്രയും തുക ലഭ്യമായില്ലെങ്കിൽ രണ്ടാംഘട്ടമായി സമീപ പഞ്ചായത്തുകളിലും ധനസമാഹരണം നടത്താനാണ് നീക്കമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം അനു ഷിജു, ജീവൻ രക്ഷാസമിതി ചെയർമാൻ പി.കെ.സണ്ണി, കൺവീനർ ജിജോ കാരയ്ക്കാട്ട് എന്നിവർ പറഞ്ഞു. ജീവൻരക്ഷാ സമിതിയുടെ പേരിൽ മീനച്ചിൽ ബാങ്കിൽ ആരംഭിച്ച അക്കൗണ്ട് നമ്പർ: 8370031000010041 ഐ.എഫ്. എസ്.ഇ – FDRL0IMEUCB
