കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ സ്വർണ്ണ പണയ വായ്പ വിതരണത്തിന്റെ ഉദ്‌ഘാടനം നടന്നു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് ഹെഡ് ആഫീസിൽ പുതുതായി ആരംഭിച്ച സ്വർണ്ണ പണയ
വായ്പ്പയുടെയും എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, ജോർജുകുട്ടി അഗസ്തി, ഷാജി പാമ്പൂരി, കെ.പി ജോസഫ്, ബിജോയ് ജോസ്,സണ്ണിക്കുട്ടി അഴകംപ്രയിൽ, പി.സി ജേക്കബ്, സുമേഷ് ആൻഡ്രൂസ്, അജി എബ്രഹാം, പി.പി സുകുമാരൻ, കെ.എൻ ദാമോദരൻ, സെലിൻ സിജോ, ലിസി പോൾ, ഗ്രേസി ജോണി, ബാങ്ക് സെക്രട്ടറി അജേഷ് കുമാർ.കെ എന്നിവർ സംസാരിച്ചു
