KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴ ശക്തമായതോടെ കാഞ്ഞിരപ്പള്ളിയിൽ വെള്ളക്കെട്ട് രൂക്ഷം

കാഞ്ഞിരപ്പള്ളി: മഴ ശക്തമായതോടെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിൽ പലഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് കാൽനട യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഓടകൾ ശുചീകരിക്കാത്തതിനാലാണ് വെള്ളക്കെട്ടുകൾ രൂപപ്പെ ടുന്നത്. മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ റോറോഡിൽ കെട്ടിക്കിടക്കുകയാണെന്നും വെള്ളക്കെട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ നടപടികളൊന്നും സ്വീകരി ക്കുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.

കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കുരിശുങ്കലിന് സമീപം, ദേശീയപാതയിൽ പേട്ടക്കവലയിൽ ഇന്ത്യൻ ഓയിൽ പമ്പിന് സമീപം, കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ കടമപ്പുഴ ആശുപത്രിക്ക് മുൻവശം. ബസ് സ്റ്റാൻഡിന് മുൻവശം തുടങ്ങിയഇടങ്ങളിലാണ് വെള്ളക്കെട്ട് രുക്ഷമായി രിക്കുന്നത്.

കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കുരിശുങ്കലിന് സമീപമുള്ള വെള്ളക്കെട്ട് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെയാണ് ദുരിതത്തിലാക്കുന്നത്. ദേശീയപാതയിൽ പേട്ടക്കവലയിൽ ഇന്ത്യൻ ഓയിൽ പമ്പിനു സമീപത്തും രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്. മഴ കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാലും ഇവിടത്തെ വെള്ളക്കെട്ട് മാറില്ല. വെള്ളം കെട്ടിക്കിടന്ന് ദേശീയപാതയോരത്ത് ചെളി നിറഞ്ഞ അവസ്ഥയാണ് റോഡിലാകെ നിരന്നു വെള്ളം കിടക്കുന്നതിനാൽ വെള്ളത്തിൽ ചവിട്ടിയാണ് ഇവിടെ കാൽ നടയാത്രക്കാർ സഞ്ചരിക്കുന്നത്. വാഹന ങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാ ത്രികരുടെ മേലും കടകളിലേക്കും വെള്ളം തെറിച്ചുവീഴുന്ന സ്ഥിതിയുമുണ്ട്.

മഴവെള്ളത്തിനൊപ്പം പുത്തനങ്ങാടി റോഡിൽ നിന്നുള്ള മാലിനജലവും കലർന്നാണ് ബസ് സ്റ്റാൻഡിന് മുൻവശത്തെ റോഡിലൂടെ ഒഴുകുന്നത്. മഴ പെയ്‌തു തീർന്നാലും ദിവസങ്ങൾ കഴിഞ്ഞേ ഇവിടത്തെ വെള്ളക്കെ ട്ട് ഒഴിവാകുകയുള്ളൂ.

എല്ലാ കാലവർഷങ്ങളിലും ഈ റോഡുകളിൽ വെള്ളക്കെട്ട് നിത്യസംഭവമാണ്. എന്നാൽ ഇതുവരെയായിട്ടും വെള്ളക്കെ ട്ടിനുള്ള പരിഹാരം അധികൃതർ കണ്ടത്തിയിട്ടില്ല. ഓടകൾ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കാൽനട യാത്രക്കാരും ടാക്സി ഡ്രൈവർമാരും ആവശ്യപ്പെട്ടു.

error: Content is protected !!