കുരുമുളക് കൃഷിയിൽ പുതിയ മോഡൽ പരീക്ഷിച്ച് ഒരു കർഷകൻ
എലിക്കുളം: കുരുമുളക്കൃഷിയിൽ ആധുനിക മോഡൽ പരീക്ഷണം നടത്തുകയാണ് ഒരു കർഷകൻ. ഇക്കാലത്ത് കുരുമുളക് വള്ളി പടർത്തുവാൻ വൃക്ഷ ശിഖരങ്ങളോ മറ്റുള കാർഷിക വസ്തുക്കളും കിട്ടാത്ത അവസരത്തിൽ കൃഷിക്ക് അനുയോജ്യമായ രീതയിൽ നടത്തുവാൻ കോൺക്രീറ്റ് തൂണുകളിൽ കുരുമുളക് കൃഷി ‘ നടത്തി നാടിനാകെ മാതൃകയാവുകയാണ് എലിക്കുളം നാട്ടുചന്ത പ്രസിഡന്റായ വി.എസ്. സെബാസ്റ്റ്യൻ എന്ന കർഷകൻ .അഞ്ഞൂറു രൂപയോളം ചിലവാണ് ഒരു കോൺക്രീറ്റ് തൂണിനുളളത്. ഇത്തരത്തിൽ അറുപതിലേറെ തൂണുകൾ ബേബിയുടെ അതിരുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
കരിമുണ്ട ഇനത്തിൽപ്പെട്ട കുരുമുരുകാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത് എലിക്കുളം പഞ്ചയത്തിലെ കൃഷി ഓഫീസർ കെ.പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസൻ അലക്സ് റോയ് എന്നിവരുടെ നിർദേശ പ്രകാരം ചെയ്യുന്ന കൃഷി രീതിയിൽ തന്റേതായ ശൈലികളും സെബാസ്റ്റ്യൻ എന്ന ബേബി സ്വീകരിച്ചിട്ടുണ്ട്. കുരുമുളകു കൃഷിക്കിടയിൽ അയൽക്കാർക്ക് ശല്യമുണ്ടാകാത്ത വിധത്തിൽ ചെറിയ കമുകിൻ തൈകളും നട്ടു പരിപാലിച്ചാണ് കൃഷി രീതി. കുരുമുളകുതൈകളുടെ നടീലിന് എലിക്കുളം നാട്ടുചന്ത സെക്രട്ടറി രാജു അമ്പലത്തറയും സെബാസ്റ്റ്യന് ഒപ്പം കൂടി . എലിക്കുളം നാട്ടുചന്തയുടെ സഹകരണത്തോടെയാണ് കുരുമുളക് കൃഷിയിലെ പുതിയ ശൈലി പരീക്ഷിക്കുന്നത്. വാർഡംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലിസി ബേബി, കുമാരി ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.
