KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊതുപണിമുടക്ക് പ്രചരണ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ വൻ വരവേല്പ്

കാഞ്ഞിരപ്പള്ളി : ജൂലായ് 9 ന് നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥമുള്ള സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന തല മധ്യമേഖലാ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ വൻ വരവേൽപ്പ്’.

ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തികരിച്ച് കോട്ടയം ജില്ലയിലെ ആദ്യസ്വീകരണ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരണം നൽകിയത് . നൈനാർ പള്ളി ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് ആനയിച്ചു.

സിഐടിയു ഭാരവാഹികളായ അഡ്വ റെജിസഖറിയ അഡ്വ: കെ അനിൽ കുമാർ, കെ രാജേഷ് , വി പി ഇസ്മായിൽ , വി പി ഇബ്രാഹിം, സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, പി കെ നസീർ , പി എസ് സുരേന്ദ്രൻ, എഐ ടി യു സി നേതാക്കളായ ഒ പി എ സലാം, മോഹൻചേന്നംകുളം, അഡ്വ. എം എ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പേട്ട കവലയിൽ ചേർന്ന യോഗത്തിൽ അഡ്വ ജി ബൈജു അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സിപി മുരളി, വൈസ് ക്യാപ്റ്റൻ എം ഹംസ,മാനേജർ ടി ബി മിനി എന്നിവർ സംസാരിച്ചു.

error: Content is protected !!