KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“ചങ്ങാതിക്കൊരു മരം നാട്ടിൽ നിറയെ പഴം” പദ്ധതിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : വിഴിക്കിത്തോട്പി വൈ എം എ ലൈബ്രറിയും. ആർ. വി. ഗവ.വി എച്ച് എസ്‌ സ്കൂളും സംയുക്തമായി ഹോംഗ്രോൺ നഴ്സറിയുടെ സഹായത്തോടെ സ്കൂൾ കുട്ടികൾക്കുവേണ്ടി “ചങ്ങാതിക്കൊരു മരം” പദ്ധതിക്കു തുടക്കമിട്ടു. ഹോംഗ്രോൺ പ്രതിനിധി സെബാസ്റ്റ്യൻ സ്കൂൾ പ്രഥമ അധ്യാപിക എ എം ടീന ടീച്ചർക്ക് നൂറ് പേരതൈകൾ കൈമാറി പദ്ധതി ഉദ്‌ഘാടനം ചെയ്തു.

കൃത്യമായി നട്ടുപിടിപ്പിച്ച് വളർത്തുന്ന ഓരോ ക്ലാസ്സിലും ഓരോ കുട്ടിക്ക് കുട്ടികൾക്ക് വൃക്ഷ സ്നേഹി അവാർഡ് നൽകി ആദരിക്കും. കൂടാതെ പദ്ധതിക്ക് വിവിധ സമ്മാനങ്ങളും ലൈബ്രറി പ്രഖാപിച്ചു. ഹോംഗ്രോൺ നൽകുന്ന ക്യാഷ് അവാർഡിന് പുറമേ പി വൈ എം എ പ്രശസ്തി പത്രവും അനുമോദന ഫലകവും നൽകും. വൃക്ഷ സ്നേഹിയായി തിരഞ്ഞെടുക്കുന്ന കുട്ടിയുടെ ഒരു വർഷത്തെ പഠന ചിലവ് ഡി വൈ എഫ് ഐ ഏറ്റെടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാൻ ആവശ്യമായ ഫലവൃക്ഷ തൈകൾ ഹോംഗ്രോൺ ഫാം ആൻഡ് നേഴ്സറി സൗജന്യമായി നൽകി. ആദ്യം ഫലം പാകമാകുന്ന വീട്ടിൽ വെച്ച് ആദ്യ ഫലമെടുപ്പുത്സവവും സംഘടിപ്പിക്കുമെന്നും, വൃക്ഷത്തിന്റ് വളർച്ച ഘട്ടങ്ങൾ നിരീക്ഷിച്ചു കുട്ടികൾക്ക് ആവശ്യമായ കൃഷി പരിശീലനം നൽകുമെന്നും ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.

പി ടി എ പ്രസിഡന്റ്‌ സന്ധ്യ രതീഷ് അദ്ധ്യക്ഷയായി. ലൈബ്രറി പ്രസിഡന്റ്‌ കെ കെ. പരമേശ്വരൻ., എസ്‌ എം സി വൈസ് ചെയർമാൻ സന്തോഷ്‌ മഞ്ഞാക്കൻ, ലൈബ്രറി സെക്രട്ടറി സാബു കെ ബി, തോമസ്മാത്യു, ജാൻസി ബാലചന്ദ്രൻ, മുഹമ്മദ്‌ റാഫി, ജോസൻ ബെന്നി എന്നിവർ സംസാരിച്ചു.

error: Content is protected !!