യാത്രക്കാരുടെ നടുവൊടിക്കുവാൻ അപകടകെണിയൊരുക്കി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ..
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ദേശീയ പാതയിലേക്ക് ഇറങ്ങുന്ന കവാടത്തിലെ കോൺക്രീറ്റിങ് തകർന്നു, കോൺക്രീറ്റിങ് തകർന്നതോടെ ഓടയ്ക്കു മുകളിലുള്ള സ്ലാബുകളും താഴ്ന്നു. അതിനാൽ അതിലൂടെ സഞ്ചരിക്കുന്ന ബസ്സുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. ബസ്സുകൾ ചരിഞ്ഞു ഒരു വശത്തേക്ക് മറിയുവാനും സാധ്യതയുണ്ട് . കാൽനടക്കാർ ഏതു സമയത്തും അപകടത്തിൽ പെടുവാൻ സാധ്യതയേറെ . ബസ്സുകൾ പുറത്തേക്ക് ഇറങ്ങുമ്പോൾ, ഓടയിലെ മലിനജലം കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നുമുണ്ട്. ബസ്സിന്റെ പിൻഭാഗം റോഡിൽ ഇടിക്കുന്നതിനാൽ പിൻ സീറ്റിൽ ഇരിക്കുന്നവരുടെ നടുവ് ഒടിയുവാൻ സാധ്യതയുണ്ട്.
ഇനിയെങ്കിലും അധികാരികൾ കണ്ണുതുറന്ന് അടിയന്തിരമായി പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ അത് വലിയ അപകടത്തിന് വഴിവച്ചേക്കാം .
വീഡിയോ കാണുക :
