KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് ഡ്രൈവർക്കും യാത്രക്കാരനും പരുക്ക്

കാഞ്ഞിരപ്പള്ളി : കാട്ടുപന്നി ഓട്ടോയിൽ ഇടിച്ചു ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരനും പരുക്ക്. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചോറ്റി -ഊരയ്ക്കനാട് – ഈരാറ്റുപേട്ട റോഡിൽ മാളിക ഭാഗത്താണ് സംഭവം. അപകടത്തിൽ ഓട്ടോ ഡ്രൈവർ ത്രിവേണി പന്തമാവിൽ ശ്യാം പി.രാജു (30), യാത്രക്കാരൻ ഈരാറ്റുപേട്ട പുളിമൂട്ടിൽ സുനിൽ (42) എന്നിവർക്ക് പരുക്കേറ്റു.

ഈരാറ്റുപേട്ടയ്ക്കു പോകും വഴി ഓട്ടോയുടെ അടിയിലേക്ക് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ഒരു വശം പൊങ്ങിയ ഓട്ടോ വെട്ടിച്ചു മാറ്റുന്നതിനിടെ സമീപത്തെ കാനയിലേക്കു മറിഞ്ഞു. അപകടത്തിൽ ശ്യാമിന്റെ മുഖത്തുസാരമായി പരുക്കേറ്റു. സുനിലിനും തലയിൽ പരുക്കേറ്റിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. വാഹനത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചു.

ഈ പ്രദേശത്ത് മുൻപും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ബൈക്ക് യാത്രക്കാർ അടക്കം വീണ് പരുക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമീപമുള്ള സ്വകാര്യ തോട്ടങ്ങളിൽ നിന്നാണ് ജനവാസ മേഖലയിലേക്ക് കാട്ടുപന്നികൾ എത്തുന്നത്.

error: Content is protected !!