KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു, ഫയർഫോഴ്‌സ് എത്തി തീ അണച്ചു.

കാഞ്ഞിരപ്പള്ളി : ഓടിക്കൊണ്ടിരുന്ന ബൈക്ക് നിന്നു പോയതിനെ തുടർന്ന് ഡ്രൈവർ ഇറങ്ങിയ ഉടൻ ബൈക്കിന് തീപിടിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൂരംതൂക്ക് റോഡിൽ ആരാച്ചേരി പടിയിലാണ് ഞായർ രാവിലെ 10. 15 ഓടെ ബൈക്ക് കത്തി നശിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കൂവപ്പള്ളി കൊണ്ടാട്ടുകുന്നേൽ ചാൾസിന് പൊള്ളൽ ഏൽക്കാതെ രക്ഷപ്പെട്ടു. ഇയാളുടെ സുഹൃത്തിന്റെ ബജാജ് എൻ.എസ് ബൈക്കിനാണ് തീ പിടിച്ചത്. ചാൾസും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി .

കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ എസ് സുദർശനന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയാണ് തീ അണച്ചത്.ബൈക്കിന്റെ 90% കത്തി നശിച്ചു. ആറു വർഷം പഴക്കമുള്ള ഈ ബൈക്ക് ഓടിക്കാതെ ഒരു വർഷമായി ഇരിക്കുകയായിരുന്നു. കഴിഞ്ഞദിവസം വർക്ക് ഷോപ്പിൽ കൊണ്ടുപോയി പണികൾ തീർത്ത് ഇന്ന് ഒന്നര കിലോമീറ്റർ മാത്രം ഓടിയപ്പോഴാണ് തീ പിടിച്ചത്. കാഞ്ഞിരപ്പള്ളി എൽ ആൻഡ് ടി ജീവനക്കാരനായ ചാൾസ് കാഞ്ഞിരപ്പള്ളിക്ക് പോകും വഴി ആയിരുന്നു തീപിടുത്തം

error: Content is protected !!