KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തുഷാരയുടെയും അനീഷയുടെയും ജീവൻ നിലനിർത്താൻ നാടൊരുമിക്കുന്നു

കാഞ്ഞിരപ്പള്ളി : ഇരുവൃക്കകളും തകരാറിലായ 24 വയസ്സുകാരി തൂഷാരയുടെയും ഹൃദയവാൽവ് തകരാറിലായ 47 വയസ്സുകാരി അനീഷയുടെയും ജീവൻ നിലനിർത്താൻ നാടൊരുമിക്കുന്നു. ഇരുവർക്കും വേണ്ടി ഇന്ന് ചികിത്സാ സഹായ സമിതിയംഗങ്ങൾ വീടുകളിലെത്തി സുമനസ്സുകളുടെ സഹായം തേടും

പട്ടിമറ്റം പഴയപറമ്പിൽ തങ്കച്ചൻ -ഉഷയുടെ മകൾ തുഷാരയ്ക്കു (24) അമ്മ വൃക്ക നൽകും പക്ഷേ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണമി ല്ലാതെ വലയുകയാണ് കുടുംബം. ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 4 വരെ നാട്ടുകാർ ചേർന്നു ധനസമാഹരണം നടത്തും. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നിന്ന് ഇംഗ്ലിഷ് ബിരുദം പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനുള്ള ശ്രമത്തിനിടെയാണ് രോഗവിവരം അറിയുന്നത്. ചികിത്സയ്ക്കായി കിടപ്പാടവും വിൽക്കേണ്ടി വന്ന ഇവർ വാടക വീട്ടിലാണ് താമസിക്കുന്നത്. വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം. തുഷാരയുടെ ചികിത്സയ്ക്കായി കനറാ ബാങ്കിൽ കാഞ്ഞിരപ്പള്ളി ശാഖയിൽ അമ്മ ഉഷ തങ്കച്ചന്റെ പേരിലുള്ള അക്കൗണ്ട് വഴിയും സഹായം നൽകാം. അക്കൗണ്ട് നമ്പർ: 110250136473. ഐഎഫ്എസ്സി CNRB0002680.

പാറത്തോട് മുക്കാലി കോഴിയന്താനം പരേതരായ ഇബ്രാഹിം റാവുത്തറിന്റെയും പാത്തുമ്മയുടെ മകൾ കെ.ഐ. അനീഷയ്ക്ക് (47) വാൽവ് മാറ്റിവയ്ക്കാൻ 8 ലക്ഷത്തോളം രൂപയാണ് ആവശ്യം.

15-ാം വയസ്സു മുതൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അനുഭവിക്കുകയാണ് അനീഷ. രണ്ട് ശസ്ത്രക്രിയകൾക്കു വിധേയയായി മാതാപിതാക്കൾ മരിച്ചുപോയ അനീഷയ്ക്കു ആശ്രയം ബന്ധുക്കൾ മാത്രമാണ്. പ്രതിമാസം ചെലവേറിയ മരുന്നുകളുടെ സഹായത്തോടെയാണ് കഴിയുന്നത്. ഇതിനിടെയാണ് നില കൂടുതൽ വഷളായത്. നിലവിൽ ഘടിപ്പിച്ചിരുന്ന കൃത്രിമ വാൽവ് പ്രവർത്തനക്ഷമമല്ലാതായി. അണുബാധയും നില കൂടുതൽ വഷളാക്കി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ രക്ഷാധികാരിയായുള്ള സഹായനിധി രൂപീകരിച്ചാണ് ഇന്നു 8 മുതൽ 3 വരെ വിടുകളിലെത്തി ധനസമാഹരണം നടത്തുന്നത്. അനീഷയുടെ ചികിത്സാ സഹായത്തിന് ഐഒബി പാറത്തോട് ശാഖയിൽ ആരംഭിച്ച അക്കൗണ്ട് നമ്പർ-227101000006607, ഐഎഫ്എസ് -10BA0002271.

error: Content is protected !!