KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ആയി ഹാഫിസ് ഡോ.മുഹമ്മദ്‌ അർഷദ് ഫലാഹി, ബാഖവി നിയമിതനായി.

കാഞ്ഞിരപ്പള്ളി : നൈനാർ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ആയി ഹാഫിസ് ഡോ.മുഹമ്മദ്‌ അർഷദ് ഫലാഹി, ബാഖവി നിയമിതനായി.
ഈരാറ്റുപേട്ടയിലെ പ്രശസ്ത ദീനി കുടുംബത്തിൽ ജനനം.
പിതാവ് അബ്ദുൽഖാദർ മൗലവി 40 വർഷമായി ഈരാറ്റുപേട്ട മിഫ്താഹുൽഉലൂം മദ്രസയിൽ മുഅല്ലിം.

ഈരാറ്റുപേട്ട ഗവൺമെന്റ് സ്കൂൾ, പൂഞ്ഞാർ SMVHSS എന്നിവിടങ്ങളിൽ സ്കൂൾ പഠനം.
ചങ്ങനാശ്ശേരി ഫലാഹിയ അറബികോളേജിൽ നിന്നും മതഭൗതിക വിദ്യാഭ്യാസം പൂർത്തിയാക്കി ഹാഫിസ്, ഫലാഹി സനദുകൾ നേടി. പിന്നീട് വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബാഖവി ബിരുദവും കരസ്ഥമാക്കി.
സയ്യിദ്സിറാജ്ജുദ്ദിൻ തങ്ങൾ, താഹമൗലവികോട്ടയം, സഫർറഹ്‌മാൻഉസ്താദ് UP, അൽഉസ്താദ് മുഹമ്മദ്‌സലിംബാഖവി എന്നിവരാണ്
പ്രധാന ഉസ്താദുമാർ.
പാണക്കാട് മർഹും സയ്യിദ് മുഹമ്മദലിഷിഹാബ്ത ങ്ങളിൽ നിന്നും ഹാഫിസ് സനദും ചേലക്കുളം അബുൽബുഷ്‌റഉസ്താദിൽ നിന്നും ഫലാഹി ബിരുദവും സ്വീകരിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിക്കൽ കൗൺസിലിങ്ങിൽ ഡിപ്ലോമയും, എംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, OIUAM തമിഴ്നാട് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക മനഃശാസ്ത്ര പഠനത്തിൽ പിഎച്ച്ഡിയും നേടി.

അടിമാലി ടൗൺ ജുമാമസ്ജിദ്, ആലപ്പുഴ വടക്കേ മഹൽ, ചങ്ങനാശ്ശേരി പുത്തൂർ പള്ളി തുടങ്ങിയ മസ്ജിദുകളിൽ ചീഫ് ഇമാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സൗദിഅറേബ്യ, യു.എ.ഇ, ഒമാൻ എന്നീ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
മാതാവ് സുഹറ
ഭാര്യ 4 മക്കൾ
സഹോദരങ്ങൾ :അമീൻബാഖവി ആലപ്പുഴ വടക്കേമഹൽ ഇമാമായും ബിലാൽ മന്നാനി മസ്കറ്റിലും സേവനം ചെയ്യുന്നു.
മേൽവിലാസം
കൊല്ലംപറമ്പിൽ, നടക്കൽ പി ഓ. ഈരാറ്റുപേട്ട,

error: Content is protected !!