ഗ്രാമീണ മേഖലകളിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് മുടക്കുന്നു
കാഞ്ഞിരപ്പള്ളി : ഗ്രാമീണ മേഖലകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഞായറാഴ്ച ദിവസങ്ങളിൽ സർവ്വീസ് മുടക്കുക പതിവായി.
വിഴിക്കിത്തോട്,ചാമംപതാൽ, മണിമല, പുഞ്ചവയൽ കോരുത്തോട് , ഇളംങ്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ സർവ്വീസ് സ്ഥിരമായി മുടക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്വോഗസ്ഥരുടെ ശ്രദ്ധ പതിയണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
