KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊതുജനാരോഗ്യരംഗത്തെ തകർക്കാൻ ശ്രമം – മന്ത്രി വി.എൻ. വാസവൻ

പൊൻകുന്നം : എൽഡിഎഫ് സർക്കാർ പൊതുജനാരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും എന്നാൽ ചിലർ ഈ രംഗത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വി.എൻ. വാസവൻ.

സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷ നീക്കം ചെറുത്തു തോൽപ്പിക്കുക എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ആരോഗ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിലെ അപകടത്തിൽ പ്രതിപക്ഷവും ചില ജനപ്രതിനിധികളും നടത്തിയത് രാഷ്ട്രീയ നാടകമാണെന്നും മന്ത്രി പറഞ്ഞു.

സിപിഐ മണ്ഡലം സെക്രട്ടറി സി.ജി. ജ്യോതി രാജ് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, അഡ്വ. ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, എ.എം. മാത്യു ആനിത്തോട്ടം, അഡ്വ.എം.എ. ഷാജി, ജോസ് മടുക്കക്കുഴി, ഷമീർ ഷാ, എ.എച്ച്. റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!