KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട BMW ആഡംബര കാർ വീടിന്റെ മതിലും വൈദ്യുതി പോസ്റ്റും ഇടിച്ചു തകർത്തു

മുണ്ടക്കയം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ലു കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ചു തകർത്തു, വൈദ്യുതി – ടെലഫോൺ പോസ്റ്റിൽ ഇടിച്ചു നിന്നു. പോസ്റ്റുകൾ ഭാഗികമായി തകർന്നു .

ശനിയാഴ്ച രാത്രി 12 മണിക്ക് ശേഷമായിരുന്നു അപകടം. മുണ്ടക്കയം പഞ്ചായത്ത് മെംബർ വണ്ടൻപതാൽ പുതുപറമ്പിൽ ഫെയ്സൽ മോന്റെ വീടിന്റെ ഭിത്തിയാണ് ഇടിച്ചു തകർത്തത്. വൈദ്യതി – ടെലഫോൺ പോസ്റ്റുകളിൽ ഇടിച്ച് നിന്നതുകൊണ്ട് കൂടുതൽ അപകടം ഒഴിവായി.

error: Content is protected !!