KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാലങ്ങളുടെ പണികൾ വൈകാൻ കാരണം മഴയെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി : ജില്ലാ -ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകൾ സംയുക്തമായി നിർമിക്കുന്ന വില്ലണി കോഴികൊത്തി പാലവും മഞ്ഞപ്പള്ളി പുളിമാക്കൽ പാലവും പൂർത്തിയാക്കാൻ വൈകുന്നത് കനത്ത മഴയായതുകൊണ്ടാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അറിയിച്ചു. സമയബന്ധിതമായി പണി പൂർത്തിയാക്കും. അന്തരിച്ച മുൻ ബ്ലോക്ക് പഞ്ചായത്തംഗം വിമലാ ജോസഫിന്റെ നിരന്തരമായിട്ടുള്ള ആവശ്യമായിരുന്നു ഈ പാലം നവീകരിക്കുകയെന്നത്.

കാലപ്പഴക്കം മൂലം തകരാറിലായ പാലം പുതുക്കിപ്പണിയാൻ തീരുമാനമെടുത്തത് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ്. കമ്മിറ്റി ചർച്ച ചെയ്യുകയും തുക തികയാതെ വന്നപ്പോൾ ഇപ്പോഴത്തെ ഡിവിഷൻ അംഗത്തോട് തുക ആവശ്യപ്പെട്ടു. പദ്ധതിക്ക് തുക തരില്ല എന്ന് പറഞ്ഞയാളാണ് ഇപ്പോൾ ആരോപണവുമായി വന്നത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയനാടകമാണിതെന്നും പ്രസിഡന്റ് ആരോപിച്ചു.

വില്ലണി – കോഴികുത്തി എറികാട് പാലത്തിന് 32 ലക്ഷം രൂപ ഡോ. എൻ, ജയരാജ് എം എൽഎയാണ് അനുവദിച്ചത്. അപ്രോച്ച് റോഡിന് 15 ലക്ഷം രൂപ അനുവദിച്ചത് ജില്ലാ മെമ്പര്‍ ജെസ്സി ഷാജനും, റോഡ് വീതിക്കൂട്ടി കോണ്‍ക്രീറ്റ്(10 ലക്ഷം) ചെയ്ത് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയയും, റോഡ് റീടാറിംഗ് ചെയ്ത്(10 ലക്ഷം) മനോഹരമാക്കിയും, റോഡിനും പാലം നവീകരണനത്തിനുമായി പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും, വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയും അനുവദിക്കുന്നതിനും കൂടാതെ മഞ്ഞപ്പള്ളി പാലത്തിന് മുൻ ബ്ലോക്ക് മെമ്പർ അന്തരിച്ച വിമലാ ജോസഫിന്റെ ഓർമയ്ക്കായി 30 ലക്ഷം രൂപയും അനുവദിക്കുന്നതിനും നേതൃത്വം നൽകിയത് പഞ്ചായത്ത് അംഗങ്ങളായ , വി.എന്‍ രാജേഷും, ബിജു ചക്കാലയും മുൻകൈ എടുത്തതാണ്. അങ്ങനെ ജില്ലാ -ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകൾ ചേർന്ന് സംയുകതമായാണ് ആ പാലങ്ങൾ പുനർ നിർമ്മിക്കുന്നത് .

മാസങ്ങളായി പൊളിച്ചിട്ടിരിക്കുന്ന വില്ലണി കോഴികൊത്തി പാലത്തിന്റെയും മഞ്ഞപ്പള്ളി പുളിമാക്കൽ പാലത്തിന്റെയും പുനർനിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ആനക്കല്ല് മഞ്ഞപ്പള്ളി വാർഡ് കമ്മറ്റികളുടെ നേതൃത്വത്തിൽ വില്ലണി കോഴികൊത്തി പാലത്തിന്റെ അടുത്തുനിന്നും നിന്നും മഞ്ഞപ്പള്ളി പുളിമാക്കൽ പാലത്തിന്റെ സമീപത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു .

error: Content is protected !!