KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്. മുക്കാടന് നാടിന്റെ യാത്രാമൊഴി

കൂട്ടിക്കൽ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സാന്നിധ്യവും കേരള കോൺഗ്രസിന്റെ സ്ഥാപക അംഗവുമായിരുന്ന തോമസ് എസ്.മുക്കാടന് നാടിന്റെ യാത്രാമൊഴി.

കേരള കോൺഗ്രസ് സ്ഥാപക ശേഷം 1965-ൽ ചങ്ങനാശേരി നിയോജക മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചാണു തുടക്കം.
തുടർന്ന് പൂഞ്ഞാർ ആസ്ഥാനമായുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായി 16 വർഷം സേവനം ചെയ്തു. പിന്നീടു, ബാങ്കിന്റെ ചെയർമാനും വൈസ് ചെയർമാനുമായി.

മുണ്ടക്കയം കൺസ്യൂമർ സൊസൈറ്റി പ്രസിഡന്റ്, മുണ്ടക്കയം സഹകരണ ബാങ്ക്, കൂട്ടിക്കൽ സഹകരണ ബാങ്ക് എന്നിവയുടെ ബോർഡ് അംഗം കൂടിയായിരുന്നു ഇദ്ദേഹം.കൂട്ടിക്കൽ ത്രിവേണി ലൈബ്രറി പ്രസിഡന്റ്, കൂട്ടിക്കൽ പൗരസമിതി പ്രസിഡന്റ്, കേരള കോൺഗ്രസ് കുട്ടിക്കൽ മുണ്ടക്കയം മണ്ഡലങ്ങളുടെ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാനസമിതി അംഗം, മുണ്ടക്കയം ഗാർഡൻ മാനർ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ്, മുണ്ടക്കയം വൈസ് മെൻസ് ക്ലബ് പ്രസിഡന്റ്, വൈഎം സിഎ ബോർഡ് അംഗം, വേലനിലം സെന്റ് മേരീസ് ചർച്ച് ട്രസ്റ്റി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാർഥിയായിരുന്ന സമയത്ത് ഒരണ സമരത്തിലും, വിമോചന സമരത്തിലും പങ്കെടുത്ത് അറസ്റ്റിലായി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുംബൈ സെൻട്രൽ ഓഫിസി ലെ ജോലിക്കു ശേഷം കാനഡയിൽ ജോലി ചെയ്തു. 1980 മുതൽ കുട്ടിക്കലിൽ സ്ഥിരതാമ സമാക്കി. വേലനിലം സെന്റ് മേരീസ് പള്ളിയിലെ കുടുബ കല്ലറയിൽ സംസ്കരിച്ചു .

error: Content is protected !!