KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയുടെ ദ്വിശതാബ്ദി ജൂബിലി സമാപന ആഘോഷങ്ങൾ ആഗസ്റ്റ് 2 മുതൽ

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ആഗസ്റ്റ് 2-ാം തീയതി മുതൽ 10-ാം തീയതി വരെ നടത്തപ്പെടുകയാണ്. കഴിഞ്ഞ ഒരു വർഷം ഇടവകയിൽ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ സമാപനമായിട്ടാണ് ആഘോഷപരിപാടികൾ നടത്തുന്നത്. കൂട്ടായ്‌മതലത്തിൽ ആത്മീയ ഉണർവ്വിനും, തുടർന്ന് ഇടവകത ലത്തിൽ ആരോഗ്യസെമിനാർ, വികസന സെമിനാർ, കർഷകസെമിനാർ, സംരംഭക സെമിനാർ എന്നീ പരിപാടികൾ ജൂബിലി വർഷത്തിൽ നടത്തുകയുണ്ടായി. സമാപന ആഘോഷങ്ങളിൽ സാംസ്കാരിക സമ്മേളനം, വിശാല കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന അഞ്ച് ഇടവകകളുടെ സംഗമം, കുടും ബസംഗമം, കൂട്ടായ്‌മകളുടെ സംഗമം, കാരുണ്യഭവനങ്ങളുടെ സംഗമം, പ്രാർത്ഥനാദിനം, വൈദിക -സന്ന്യസ്ത‌ സംഗമം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.

ആഗസ്റ്റ് 2 ശനി വൈകുന്നേരം 4.30 ന് വി. കുർബാന തുടർന്ന് അക്കരപ്പള്ളിയിൽ ജൂബിലി വിളംബര റാലി ആരംഭിച്ച് കത്തീഡ്രൽ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് ജൂബിലി പതാക ഉയർത്തൽ, തിരി തെളിക്കൽ, 200 പേർ അണിനിരക്കുന്ന ജൂബിലി ഗാനം, വാദ്യമേളം.

ആഗസ്റ്റ് 3 ന് ഞായർ -ഉച്ചകഴിഞ്ഞ് 3 ന് വി. കുർബാന, മാർ ജോസ് പുളിക്കൽ, കത്തീഡ്രൽ ഇടവകയിൽ സേവനം ചെയ്‌ത വൈദീകർ സഹകാർമ്മികരായിരിക്കും. വൈകുന്നേരം 5 ന് സാംസ്കാരിക സമ്മേളനം. മാർ ജോസ് പുളിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവ്വഹിക്കും. ആന്റോ ആന്റണി എം പി, ഡോ. എൻ. ജയരാജ് എം.എൽ.എ., .കെ.ആർ തങ്കപ്പൻ, ഡോ. അർഷാന് മൗലവി, അഡ്വ. ജീരാജ്, അഡ്വ. എം.എസ്. മോഹൻ എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് കത്തീഡ്രൽ ടീമിന്റെ നേതൃത്വത്തിൽ “മഞ്ഞു പെയ്യുന്ന മരുഭൂമി” എന്ന നാടകം അരങ്ങേറും.

ആഗസ്റ്റ് 4 തിങ്കൾ – വിശാല കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന അഞ്ച് ഇടവകകളുടെ സംഗമം. 5 – വി. കുർബാന – ഫാ. മാത്യു പായിക്കാട്ട്, മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. മാത്യു പുതുമന, ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഫാ. ജോസഫ് പൊങ്ങന്താനം, ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേൽ എന്നിവർ സഹകാർമ്മികരായിരിക്കും. തുടർന്ന് പൊതുസമ്മേളനം, കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാൾ ഫാ. ജോസഫ് വെള്ളമറ്റം ഉദ്‌ഘാടനം ചെയ്യും. കുന്നന്താനം പ്രൊവിഡൻസ് ഹോമിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

ആഗസ്റ്റ് 5 ചൊവ്വാ – വൈകുന്നേരം 4.30 ന് വി. കുർബാന. കാഞ്ഞിരപ്പള്ളി രൂപതാ ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ റവ. ഫാ. മാത്യു ഓലിക്കൽ. തുടർന്ന് പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ ഉദ്‌ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് സിജോയി വർഗീസ് ക്ലാസ് നയിക്കുന്നതാണ്.

ആഗസ്റ്റ 6 ബുധൻ – ഇവകയിലെ കൂട്ടായ്‌മകളുടെ സംഗമം. വൈകുന്നേരം 5 ന് വി. കുർബാന, കാഞ്ഞിരപ്പള്ളി രൂപതാ ചാൻസിലർ ഫാ. മാത്യു ശൗര്യാംകുഴി തുടർന്ന് പൊതുസമ്മേളനം വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്‌ഘാടനം ചെയ്യും തുടർന്ന് കൂട്ടായ്മ‌കളുടെ നേതൃത്വത്തിൽ കലാപരിപാടികൾ,
ആഗസ്റ്റ് 7 വ്യാഴം – കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയിൽ പ്രവർത്തിക്കുന്ന കാരുണ്യഭവനങ്ങളുടെ സംഗമം. വൈകുന്നേരം 5 ന് വി. കുർബാന, .ഫാ. ജിൻസ് വാതല്ലൂക്കുന്നേൽ, തുടർന്ന് പൊതുസമ്മേളനം ഫാ. റോയി വടക്കേൽ ഉദ്‌ഘാടനം ചെയ്യും. കത്തീഡ്രൽ എസ്.എം.വൈ.എം. -ന്റെ നേതൃത്വത്തിൽ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.

ആഗസ്റ്റ് 8 വെള്ളി – പ്രാർത്ഥനാദിനം – ഉച്ചകഴിഞ്ഞ് 2.30 ന് ആരാധന, വചനസന്ദേശം, റവ.ഫാ. കുര്യാക്കോസ് വടക്കേടത്ത്, 5 ന് വി. കുർബാന വെരി. റവ.ഫാ. കുര്യൻ താമരശ്ശേരി, തുടർന്ന് സിമിത്തേരി വെഞ്ചരിപ്പ്.

ആഗസ്റ്റ് 9 ശനി – വൈദീക – സന്ന്യസ്‌ത സംഗമം – വൈകുന്നേരം 4 ന് വി. കുർബാന, ഫാ.ഇമ്മാനുവേൽ മടുക്കക്കുഴി, തുടർന്ന് പൊതുസമ്മേളനം.

ആഗസ്റ്റ് 10 ഞായർ – രാവിലെ 9 ന് ആഘോഷമായ വി. കുർബാന ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ. തുടർന്ന് ജൂബിലി സമാപന സമ്മേളനം, കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ റാഫേൽ തട്ടിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. വർഗീസ് പരിന്തിരിക്കൽ. സി. വിനയ ഗ്രേസ്, ഫാ. ബേബി മുള്ളൂർപറമ്പിൽ എസ്.ജെ, . ചാക്കോ വാവലുമാക്കൽ, മാത്യവേദി, സൺഡേസ്‌കൂൾ, എസ്.എം.വൈ.എം. പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും

കത്തീഡ്രൽ വികാരി റവ.ഫാ. കുര്യൻ താമരശ്ശേരി, അസി. വികാരിമാരായ റവ.ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, റവ.ഫാ. തോമസ് മുളങ്ങാശ്ശേരി, കൈക്കാരന്മാർ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പിൽ, അബ്രഹാം കെ. അലക്‌സ് കൊല്ലംകുളം, കുരുവിള പിണമറുകിൽ. റ്റി.സി. ചാക്കോ വാവലുമാക്കൽ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

error: Content is protected !!