കാഞ്ഞിരപ്പള്ളി ബൈപാസ് പാതിവഴിയിൽ നിലച്ചതിൽ പ്രതിഷേധിച്ച് എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ സ്വപ്‌പ്ന പദ്ധതിയാ യ കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാർഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കാ ഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി ജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ ഉദ്ഘാടനം ചെയ്തു.
ബിജെ പി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഡ്വ. വൈശാഖ് എസ്. നായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഖിൽ രവീന്ദ്രൻ, കെ.ആർ. പ്രദീപ്, ജില്ലാ സെക്രട്ടറിമാരായ ടി.ബി. ബിനു, ജില്ലാ മീഡിയ കൺവീനർ സതീഷ് ചന്ദ്രൻ, മണ്ഡ ലം ജനറൽ സെക്രട്ടറിമാരായ
പ്രശാന്ത് മാലമല, വി.ആർ. ദീ പു തുടങ്ങിയവർ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളിയുടെ വികസനം ഒച്ചിഴയും പോലെയാണെന്നും, ഇരു മുന്നണികളിൽ നിന്നായി തുടർച്ചയായി നാലാം തവണ എംഎൽഎയായ ഡോ. എൻ. ജയരാജിന് കാഞ്ഞിരപ്പള്ളിയിൽ കാര്യമായ വികസനമെത്തിക്കാനായില്ലന്നും ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്റ് അഡ്വ. വൈശാഖ് എസ്. നായർ ആരോപിച്ചു . വികസനമുരടിപ്പ് ചൂണ്ടിക്കാണിക്കുന്നവരെ പേടിച്ച് എംഎൽഎ ഓഫീസ് മാറുകയാണ്. ഒച്ച് സ്വന്തം കൂട് പുറത്ത് കൊണ്ട് നടക്കും പോലെ സമരങ്ങൾ ഭയന്ന് എംഎൽഎ ഓഫീസ് മാറും. കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും എംഎൽഎ ഓഫീസെന്ന ബോർഡ് ഉണ്ടെങ്കിലും ഓഫീസ് പൂട്ടിയിട്ട നിലയിലാണ് . അദ്ദേഹം പറഞ്ഞു .
സാധാരണക്കാരൻ എംഎൽഎ ഓഫീസ് കണ്ടുപിടിക്കാനിറങ്ങിയാൽ പലയിടത്തും ബോർഡ് കാണാം. പ്രവർത്തിക്കുന്ന ഓഫീസ് ഏതെന്ന് മഷിയിട്ട് നോക്കേണ്ട അവസ്ഥയാണെന്നും ബി ജെപി ആരോപിച്ചു. ബിജെപി എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചത് ചൊവ്വാഴ്‌ചയാണ്. വിഎസ് അച്യുതാന ന്ദന്റെ നിര്യാണത്തെ തുടർന്ന് വെള്ളിയാഴ്‌ചയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി ഏഴുമണി വരെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജങ്ഷനിൽ എംഎൽഎ ഓഫിസെന്ന് ബോർഡ് ഉണ്ടായിരുന്നു. വെള്ളിയാഴ്‌ച ബോർഡ് അപ്രത്യക്ഷമായെന്നും ബി ജെപി ആരോപിച്ചു.
