KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടോറിക്ഷക്ക് മുകളിൽ മൺതിട്ട ഇടിഞ്ഞു വീണു

വാഴൂർ: ചാമംപതാലിൽ സ്വകാര്യ വ്യക്തിയുടെ വക സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മൺതിട്ട ഇടിഞ്ഞു വീണു. ആ സമയത്ത് ഓട്ടോറിക്ഷയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

കനത്ത മഴയിൽ വ്യാഴം ഉച്ചക്ക് 12.30 നായിരുന്നു സംഭവം.ചാമംപതാൽ പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് കണ്ടക്ടറായ കുരുവിക്കൂട് സ്വദേശി തോക്കനാട് സനോജിന്റെ ഓട്ടോയ്ക്ക് മുകളിലേക്കാണ് മൺതിട്ട ഇടിഞ്ഞു വീണത്. സനോജ് ജോലി ചെയ്യുന്ന ബസ് ഇവിടെയാണ് രാത്രി കാലങ്ങളിൽ പാർക്ക് ചെയ്യുന്നത്. ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷം സനോജ് ബസിൽ പോയ സമയത്താണ് അപകടം. ഈ സമയം ഇവിടെ വാഹനങ്ങളോ ആൾക്കാരോ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മഴയിൽ കുതിർന്നു നിൽക്കുന്ന കൂറ്റൻ മൺതിട്ട എത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്

ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.25 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ഓട്ടോ സ്ഥലത്ത് നിന്നും മാറ്റിയത്.

error: Content is protected !!