സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷം : ബിസിനസ് കോൺക്ലേവ് നടത്തി
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എകെസിസി കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ബിസിനസ് കോൺക്ലേവ്, കേരള റബർ ലിമിറ്റഡ് എംഡി ഷീല തോമസ് ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഡോ. കുര്യൻ താമരശ്ശേരി അധ്യക്ഷനായി. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി.
ഓക്‌സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ.തോമസ്, എസ്എംആർ സിഇഒ സണ്ണി ജേക്കബ്, ഡിബി എഫ്എസ് സിഇഒ പ്രിൻസ് ജോർജ്, റൈഗർ ഫൗണ്ടർ അജേഷ് ജോർജ്, ഇലോയിറ്റ് ഫൗണ്ടർ ഡോ. തോംസൺ ഫിലിപ്പ് എന്നിവരെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ 50 വർഷത്തിലേറെയായി വിജയകരമായി ബിസിനസ്സ് നടത്തുന്നവരെ കോൺക്ലേവിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു. എപി എസി ഹോങ്കോങ്ങിന്റെ എംഡി സാവിയോ ജോസഫ് പുൽപേൽ ക്ലാസ് നയിച്ചു.
പുതുതായി വരുന്ന യുവ സംരംഭകർക്ക് താങ്ങും തണലും ആകാൻ സഭയും ശ്രമിക്കണം എന്ന് സാവിയോ ജോസഫ് പുൽപ്പേൽ ഓർമ്മിപ്പിക്കുകയുണ്ടായി. വലിയ മുതൽ മുടക്കിൽ ബിസിനസ് തുടങ്ങാതെ പുതിയ ആശയങ്ങൾ കണ്ടെത്തി അവയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു വേണം വിജയങ്ങൾ സ്വായത്തമാക്കാൻ എന്ന് മോഡറേറ്റർ ജോ എ. സ്കറിയ നയിച്ച തുറന്ന സംവാദത്തിൽ നിർദ്ദേശങ്ങളുണ്ടായി.
.ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകുകയിൽ, കെ സി എഫ് സെക്രട്ടറി ടെസി ബിജു പാഴിയാങ്കൽ, ഗ്ലോബൽ വൈസ് പ്രസിഡൻ്റുമാരായ രാജീവ് എബ്രഹാം, രാജേഷ് ജോൺ, രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ രൂപത, ബിസിനസ് ഫോറം കോർഡിനേറ്റർ പള്ളിക്കമാലിയിൽ എന്നിവർ സന്നിഹിതരായിരുന്നു.
ജിജി സെബാസ്റ്റ്യൻ പുത്തേട്ട് സ്വാഗതം ആശംസിക്കുകയും ജൂബിലി പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ നന്ദി അർപ്പിക്കുകയും ചെയ്തു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസുകുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശ്ശേരിൽ, ജൂബിലി കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ, ജെയിംസ്കുട്ടി ആശാരിപറമ്പിൽ, ജോസഫ് പണ്ടാരകളം, സാബു കൊച്ചുപുരയ്ക്കൽപറമ്പിൽ,ജിജി പുതിയടം ജോഷി പുൽപ്പേൽ, ഉണ്ണി ചീരൻവേലിൽ, റെജി കൊച്ചുകരിപ്പാപറമ്പിൽ, സോജൻ പുതുപ്പറമ്പിൽ, ബിജു കക്കാട്ട് എന്നിവർ നേതൃത്വം നൽകി.
