KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം മതമ്പയിൽ കാട്ടാന ആക്രമണം ; കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി റബ്ബർ കർഷകൻ കൊല്ലപ്പെട്ടു

മുണ്ടക്കയം : മതമ്പയിൽ കാട്ടാനയാക്രമണത്തിൽ റബ്ബർ കർഷകൻ കൊല്ലപ്പെട്ടു. സ്വകാര്യ എസ്‌റ്റേറ്റ് പാട്ടത്തിന് എടുത്ത് , റബ്ബർ കൃഷി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി തമ്പലക്കാടു കുറ്റിക്കാട്ട് പുരുഷോത്തമനാണു ( രാജു 64) കൊല്ലപ്പെട്ടത്. ടാപ്പിങ്ങിനിടെ ഉച്ചയ്ക്കു 12 മണിയോടെയാണു പുരുഷോത്തമനെ കാട്ടാന ആക്രമിച്ചത്. രാജുവിന്റെ ഇളയ മകൻ രാഹുൽ ഒപ്പം ഉണ്ടായിരുന്നുവെങ്കിലും , ആന വരുന്നതുകൊണ്ട് ഓടി രക്ഷപെടുകയായിരുന്നു. രാജു ആനയുടെ മുൻപിൽ പെട്ട് പോയതോടെ, ആന ആക്രമിക്കുകയായിന്നു. മതമ്പയിലെ തോട്ടം പാട്ടത്തിന് എടുത്തിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. ഏറെ അധ്വാനിയായ രാജു ഇളയ മകൻ രാഹുലിനൊപ്പം രാവിലെ വീട്ടിൽ നിന്നും തോട്ടത്തിലേക്ക് കാറിൽ പോയതായിരുന്നു

പെരുവന്താനം പഞ്ചായത്തിലെ മതമ്പയുടെ സമീപം കൊയ്നാട് ഭാഗത്ത് റബർ പാട്ടത്തിന് എടുത്ത സ്‌ഥലത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. രാജുവിന്റെ സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും.

error: Content is protected !!