സഹപ്രവർത്തകന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ യാത്രാമൊഴി
കാഞ്ഞിരപ്പള്ളി : മരക്കൊമ്പ് മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞു വീണ് മരണപ്പെട്ട ഹോം ഗാർഡ് കെ.എസ്.സുരേഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ഫയർഫോഴ്ന് ഓഫീസിൽ പൊതുദർശനത്തിന് വച്ചു. സഹപ്രവർത്തകർ കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി.
സുരേഷ് 14 വർഷത്തോളം ജോലിചെയ്‌ത കാഞ്ഞിരപ്പള്ളിയിലെ അഗ്നിരക്ഷാ നിലയത്തിൽ പൊതുദർശനത്തിന് വെച്ചു. ജനപ്രതിനിധികൾ, അഗ്‌നിരക്ഷാ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ അന്തിമോപചാരമർപ്പിച്ചു. എല്ലാ കാര്യങ്ങളിലും ഊർജ സ്വലനായ സുരേഷിന്റെ ചേതനയറ്റ ശരീരം അഗ്നിരക്ഷാസേനാ നിലയത്തിലേക്ക് കയറ്റിയപ്പോൾ സഹപ്രവർത്തകർ കണ്ണീരണിഞ്ഞു.
സിഐഎസ്എഫിൽനിന്ന് – വിരമിച്ചശേഷമാണ് അഗ്നിര ക്ഷാസേനയിൽ പ്രവേശിക്കുന്നത്. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കോട്ടയം റീജണൽ ഫയർ ഓഫീസർ ബി. അരുൺ കുമാർ, ജില്ലാ ഫയർ ഓഫീസർ ബിജുമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, അഗ്‌നി രക്ഷാഓഫീസർ കെ.എസ്. ഓമനക്കുട്ടൻ, അഗ്‌നിരക്ഷാ-പോലീസ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
