KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കന്യാസ്ത്രീകളുടെ അറസ്റ്റ് ; പ്രതിഷേധമായി ചിറക്കടവിൽ പന്തം കൊളുത്തി പ്രകടനം

ചിറക്കടവ് : ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിറക്കടവ്
സെന്റ് ഇഫ്രേംസ് ഇടവകയിലെ വൈദികർ, സന്യാസിനികൾ, എ. കെ. സി. സി , ഇൻഫാം, എസ്.എം.വൈ.എം, പിതൃവേദി , മാതൃവേദി തുടങ്ങി വിവിധ സംഘടന പ്രതിനിധികളുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ചിറക്കടവ മണ്ണംപ്ലാവ് ടൗണിൽ എത്തി പ്രതിഷേധയോഗം ചേർന്നു. ഇടവക വികാരി ഫാദർ റെജി മാത്യു വയലുങ്കൽ, അസി. വികാരി ഫാദർ ഷിബിൻ മണ്ണാറത്ത്, എ. കെ. സി. സി പ്രസിഡന്റ് ജോയി കൊന്നക്കൽ, എസ്. എം. വൈ. എം പ്രസിഡന്റ് ആൽഫ്രഡ്‌ ജോസ് വെട്ടിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!