KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ പുരുഷോത്തമന് അന്ത്യാഞ്ജലി ; സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു കൈമാറി

കാഞ്ഞിരപ്പള്ളി : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമന് നാട് അന്ത്യഞ്ജലിയർപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ തമ്പലക്കാട്ടിലെ വീട്ടിലേക്ക് നാട്ടുകാരടക്കം നിരവധിപ്പേർ അന്ത്യോപചാരം അർപ്പിക്കുവാൻ എത്തി. മുണ്ടക്കയം മതമ്പയിൽ പാട്ടത്തിനെടുത്ത റബ്ബർതോട്ടത്തിൽ ടാപ്പിങ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പുരുഷോത്തമനെ കാട്ടാന ആക്രമിച്ചത് . ഒപ്പമുണ്ടായിരുന്ന ഇളയ മകൻ കെ.പി. രാഹുൽ ഓടി മാറിയതിനാൽ കാട്ടാന ആക്രമണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

കൃഷിക്കാരനായ പുരുഷോത്തമൻ നാലുവർഷമായി മക്കൾക്കൊപ്പം ദൂരസ്ഥലങ്ങളിൽ പോയി പാട്ടമെടുത്ത് ടാപ്പിങ് നടത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് മതമ്പയിൽ തോട്ടം എടുത്ത് ടാപ്പിങ് തുടങ്ങിയത്. എല്ലാ ദിവസത്തെയുംപോലെ രാവിലെ പോയാൽ വൈകീട്ട് വീട്ടിലേക്ക് തിരികെവരുമെന്ന പ്രതീക്ഷിച്ചിരുന്ന കുടും ബാംഗങ്ങൾ കേട്ടത് പുരുഷോത്തമന്റെ ദാരുണ മരണവാർത്തയാണ്. വീട് നിർമാണത്തിലടക്കം വന്ന കടങ്ങളും മറ്റും വീട്ടുന്നതിനുള്ള ശ്രമങ്ങൾക്കിടെയാണ് ദുരന്തം. മുൻപ് തമ്പലക്കാട് ചെറിയകട നടത്തിയിരുന്നു. പിന്നീട് കൃഷിപ്പണിയും തോട്ടങ്ങളിലെപ്പണിയും ജീവിതമാർഗമായി. ഇതിനിടെയാണ് റബ്ബർ തോട്ടം പാട്ടത്തിനെടുത്ത് വെട്ടാൻ ആരംഭിച്ചത്. ആദ്യം കാസർകോട്ടായിരുന്നു പാട്ടം. കാസർകോട്ടെ തോട്ടം മൂത്തമ കൻ പ്രശാന്താണ് നോക്കി വന്നിരുന്നത്.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സിപിഐ സംസ്ഥാന കൗൺസിലംഗം ഇ.എസ്. ബി ജിമോൾ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എൻ. മനോജ്, അഖിൽ രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് അഡ്വ. വൈശാഖ് എസ്. നായർ, സിപിഎം ജില്ല സെക്രട്ടേറിയറ്റംഗം കെ. രാജേഷ്, സിപിഐ മണ്ഡ ലം പ്രസിഡൻ്റ് എം.എ. ഷാജി തു ടങ്ങിയവർ അന്ത്യാഞ്ജലി അർപ്പി ക്കാനെത്തി.

സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയിൽ ആദ്യ ഗഡു വായ അഞ്ചുലക്ഷം രൂപയുടെ രേഖകൾ കുടുംബത്തിന് കൈമാറി. വണ്ടൻപതാൽ ഫോ റസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീ സർ മനോജ് കെ. ചന്ദ്രന്റെ നേ തൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തുക കൈമാറാനെത്തിയത്. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുകയുടെ രേഖകൾ കൈമാറി.

error: Content is protected !!