കന്യാസ്ത്രീകളുടെ അറസ്റ്റ്: ഡി. വൈ. എഫ്. ഐ. കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധമാർച്ച് നടത്തി
കാഞ്ഞിരപ്പള്ളി : ഛത്തീസ്ഘട്ടിൽ രണ്ടു കന്യാസ്ത്രീകൾക്കെതിരേ വലിയ കുറ്റം ആരോപിച്ച് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിടിച്ചതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പ്രതിഷേധ മാർച്ച് സംഘടനയുടെ ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ ഉദ്ഘടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് റിനോഷ്, സെക്രട്ടറി ബി ആർ അൻഷാദ് , ട്രഷറർ അയൂബ് ഖാൻ ,വൈസ് പ്രസിഡണ്ട് ജെ എസ് ലിനു , വൈസ് പ്രസിഡണ്ട് അനു എന്നിവ ർ സംസാരിച്ചു.
