മൊബൈൽ വെറ്റിനറി സർജറി യൂണിറ്റിന്റെ സേവനം ഇനി കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മൊബൈൽ സർജറി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം കാഞ്ഞിരപ്പള്ളി
വെറ്റിനറി പോളിക്ലിനിക്കിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് നിർവഹിച്ചു. വളർത്തു മൃഗങ്ങൾക്ക് വിവിധ ശസ്ത്ര ക്രീയകൾ സർക്കർ നിരക്കിൽ മുൻകൂട്ടി നിശ്ചയിച്ചു നടപ്പിലാക്കുന്നതാണ് പദ്ധതി.
കാഞ്ഞിരപ്പള്ളി വെറ്റിനറി പോളിക്ലിനിക്കിൽ ഈ സേവനത്തിനായി ഇനിമുതൽ മുൻകൂർ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റ്റി.ജി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സാജൻ കുന്നത്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ സുജ വി , സീനിയർ വെറ്ററിനറി സർജൻ ഡോ ബിനു ഗോപ്‌നാഥ്, അസിസ്റ്റന്റെ പ്രോജക്ട് ഓഫീസർ ഡോക്ടർ ഷിജോ ജോസ്. എന്നിവർ പ്രസംഗിച്ചു.
