KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡൊമിനിക്സ് കോളേജിൽ ISRO എക്സിബിഷൻ സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഉദ്ഘാടന സമ്മേളനവും അതിന്റെ ഭാഗമായി ISRO യുമായി സഹകരിച്ച് സംഘടിപ്പിച്ച എക്സിബിഷനും കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അദ്ധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനം എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. പി ആർ ബിജു ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ കോളേജ് മനേജർ റവ ഡോ കുര്യൻ താമരശ്ശേരി, കോളേജ് ബർസാർ ഡോ.മനോജ് പാലക്കുടി, ഫിസിക്സ് വിഭാഗം മേധാവി സ്മിതാ മാത്യു, പൂർവ വിദ്യാർത്ഥിയും BARC സയന്റിസ്റ്റുമായ ഡോ. ജോസ് വി മാത്യു , ഡിപാർട്ട്മെന്റ് ഫാക്കൽറ്റി ഡോ. വിമൽ ജി എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിൽ ഫിസിക്സ് വിദ്യാർത്ഥികൾക്കായി ടെക്സാസ് A ആന്റ് M യൂണിവേഴ്സിറ്റിയിലെ സയന്റിസ്റ്റും പ്രൊഫസറുമായ ഡോ.അജിത് കുമാർ ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

എക്സിബിഷനിൽ ISRO യുടെ വിവിധ പ്രൊജക്ടുകൾ ശാസ്ത്ര ഉപകരണങ്ങൾ എന്നിവ ഫിസിക്സ് വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്ത ജനപ്രതിനിധികൾ , രക്ഷിതാക്കൾ വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികൾ എന്നിവർക്ക് വിശദീകരിച്ചു. പരിപാടി വളരെ വിജ്ഞാനപ്രദമായിരുന്നു എന്ന് വിദ്യാർഥികളും അധ്യാപകരും അഭിപ്രായപ്പെട്ടു. ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചു ഈ വർഷം കഴിഞ്ഞ വർഷത്തെ പ്രോഗ്രാമുകളുടെ തുടർച്ചയായും പുതിയതുമായും ആയ നിരവധി വിദ്യാർത്ഥി കേന്ദ്രികൃതമായ പദ്ധതികളാണ് ഡിപ്പാർട്ട്മെന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്.

error: Content is protected !!