കോട്ടയം ജില്ലാ ക്ഷീരസംഗമം ഓഗസ്റ്റ് 21 മുതൽ കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി കോട്ടയം ജില്ലാ ക്ഷീര സംഗമം 21, 22, 23 തീയതികളിൽ വിവിധ പരിപാടികളോടെ തമ്പലക്കാട് സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തും. ക്ഷീര വികസന വകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, ജില്ല – ബ്ലോക്ക് – ഗ്രാമപ്പഞ്ചായത്തുകൾ, കേരള ഫീഡ്‌സ്, എന്നിവയുടെ സഹകരണത്തോടെയാണ് തമ്പലക്കാട് നോർത്ത് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ സംഗമം നടത്തുന്നത്.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചാ യത്തുകളുടെ കീഴിൽ വരുന്ന 272 ക്ഷീരസംഘങ്ങളിലെ ക്ഷീര കഷകർ പങ്കെടുക്കും.
കന്നുകാലി പ്രദർശനം, ക്ഷീര കർഷകർക്കുള്ള ശിൽപശാലകൾ, ക്ഷീരജാലകം, പ്രദർശനം, ക്ഷീരപ്രഭ, കർഷക സെമിനാർ, നാട്ടറിവുകൾ, ക്ഷീര കർഷകരു ടെ കലാമേള, വിളംബര റാലി, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളും നടത്തും.
സ്വാഗത സംഘം രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, ക്ഷീര വികസന വകുപ്പ് ജില്ലാ ഡയറക്ടർ സി.ആർ.ശാരദ, അസിസ്റ്റന്റ് ഡയറക്ടർ ബിജി വിശ്വനാഥ്, പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.തങ്കപ്പൻ, ക്ഷീര വികസന ഓഫിസർ ടി.എസ്.ഷിഹാബുദ്ധീൻ, സംഘം
സെക്രട്ടറി സണ്ണി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
