കടുവ ദിനാചരണം നടത്തി
എയ്ഞ്ചൽവാലി : പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡിവിഷൻ ലോക കടുവ ദിനാചരണം നടത്തി. പെരിയാർ വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ് ഉദ്ഘാടനം ചെയ്തു. കടുവ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ, ഉപന്യാസ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് വന്യജീവി ഫൊട്ടോഗ്രഫർമാരായ ദിജീഷ് വലിയാട്ടിൽ, സി.ജി. സുനിൽ, ഡോ.അരവിന്ദ് എന്നിവരുടെ വന്യജീവി ഫോട്ടോ പ്രദർശനം, വന്യജീവി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ റെനി ആർ.പി ള്ള ഉദ്ഘാടനം ചെയ്തു. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ഇഡിസി പ്രതിനിധികളായ എം.കെ.ഷാജി, ജോഷി ആന്റണി എയ്ഞ്ചൽവാലി വികാരി റവ. തോമസ് തെക്കേമുറി, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ.മുകേഷ്, അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി.ബെന്നി പെരിയാർ, വെസ്റ്റ് എഫ്ഡിഎ കോഓർഡിനേറ്റർ ശ്രീകുമാർ, പമ്പ റേഞ്ച് കോഓർഡിനേറ്റർ ബി. വിനീത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അജിൻ, ബിസ്മി കെ.ബഷീർ, ജ്യോതി, നയന വിശ്വൻ, പെരിയാർ ടൈഗർ കൺ സർവേഷൻ ഫൗണ്ടേഷനിലെ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫിസർ സി.ജി.സുനിൽ എന്നി വർ പ്രസംഗിച്ചു.
