KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവക ദ്വിശതാബ്ദി ആഘോഷ സമാപനം ഓഗസ്റ്റ് 10 ഞായറാഴ്ച

കാഞ്ഞിരപ്പള്ളി : സെന്റ് ഡോമിനിക്സ് കത്തീഡ്രലിന്‍റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഞായറാഴ്ച നടക്കും .
രാവിലെ 9 ന് ആഘോഷമായ വി. കുര്‍ബാന ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.

ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, സിസ്റ്റര്‍ മെര്‍ലി സി.എം.സി., ഫാ. ബേബി മുള്ളൂര്‍പറമ്പില്‍ എസ്.ജെ., റ്റി.സി ചാക്കോ വാവലുമാക്കല്‍, മെറിനാ റ്റോമി കാവുങ്കല്‍, ജോസഫ് മാത്യു പതിപ്പള്ളില്‍, ഷോണ്‍ മുണ്ടാട്ടുചുണ്ടയില്‍ എന്നിവല്‍ ആശംസകള്‍ അര്‍പ്പിക്കും. കത്തീഡ്രല്‍ വികാരി ഫാ. കുര്യന്‍ താമരശ്ശേരി സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എള്ളൂക്കുന്നേല്‍ കൃതജ്ഞതയും അര്‍പ്പിക്കുന്നതാണ്.

കത്തീഡ്രല്‍ വികാരി റവ.ഫാ. കുര്യന്‍ താമരശ്ശേരി, റവ.ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, റവ.ഫാ. തോമസ് മുളങ്ങാശ്ശേരി, കൈക്കാരന്മാരായ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പില്‍, അബ്രഹാം കെ. അലക്സ് കൊല്ലംകുളം, റ്റി.സി. ചാക്കോ വാവലുമാക്കല്‍, പി.കെ. കുരുവിള പിണമറുകില്‍, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ എള്ളൂക്കുന്നേല്‍ പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് പള്ളിവാതുക്കൽ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വാഹനക്രമീകരണം :
സെന്റ് ഡോമിനിക്സ് കത്തീഡ്രല്‍ ദ്വിശതാബ്ദിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് കത്തീഡ്രല്‍ പള്ളിയിലേക്കുള്ള വാഹനക്രമീകരണം താഴെ പറയും വിധത്തിലായിരിക്കും.

•⁠ ⁠ഗ്രോട്ടോ ജംഗ്ഷനില്‍നിന്നും പള്ളിയിലേക്കുള്ള വഴി വണ്‍വേ ആയി ഉപയോഗിക്കുന്നതിനാല്‍ പള്ളിയിലേക്ക് വരുന്നവര്‍ തമ്പലക്കാട് റോഡില്‍നിന്ന് ഇന്‍ഫന്‍റ് ജീസസ് സ്കൂള്‍ വഴി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രവേശിക്കേണ്ടതാണ്.

•⁠ ⁠ഇന്‍ഫന്‍റ് ജീസസ് സ്കൂള്‍, കത്തീഡ്രല്‍ പള്ളി, സെന്‍റ് മേരീസ് സ്കൂള്‍, പള്ളിമുറിക്ക് അടുത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നീ സ്ഥലങ്ങളിലാണ് പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.

*പരിപാടികള്‍ക്കുശേഷം വാഹനങ്ങള്‍ കത്തീഡ്രല്‍ പള്ളിയുടെ റോഡില്‍കൂടി ഗ്രോട്ടോ ജംഗ്ഷന്‍ വഴി പോകാവുന്നതാണ്.

error: Content is protected !!