യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമാചരിച്ചു
എരുമേലി :യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ സ്ഥാപക ദിനമാചരിച്ചു. വെച്ചൂച്ചിറ മേഴ്സി ഹോമിലെ അന്തേവാസികൾക്ക് മധുരവും ഭക്ഷ്യ കിറ്റും നൽകി. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെഹിം വിലങ്ങുപാറ, മണ്ഡലം പ്രസിഡന്റ് ടിൻസ് കല്ലുപുരക്കൽ, യൂത്ത് കെയർ ചെയർമാൻ അൻവർഷ കറുകഞ്ചേരി, കൺവീനർമാരായ അൻസർ നജീബ്, അർഷദ് നജീബ്, ഷെഫീക് മണങ്ങല്ലൂർ, സഞ്ജു എന്നിവർ പങ്കെടുത്തു
