എരുമേലിയിൽ ഡോഗ് സ്‌ക്വാഡ് പരിശോധന
എരുമേലി: സ്വാതന്ത്യ ദിനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ശബരിമല തീർത്ഥാടന കേന്ദ്രം എന്നത് പരിഗണിച്ച്, എരുമേലി പട്ടണ പരിസരങ്ങളും, മസ്ജിദും, ക്ഷേത്രങ്ങളും പോലിസ് ഡോഗ് സ്‌ക്വാഡ് പരിശോധിച്ചു . ശനിയാഴ്ച രാവിലെയോടെയായിരുന്നു പരിശോധന. വലിയമ്പലം, കൊച്ചമ്പലം, നൈനാർ ജുമാ മസ്ജിദ്, എരുമേലി ടൗൺ എന്നിവിടങ്ങളിൽ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.
