ജില്ലാ ക്ഷീരസംഗമത്തിൽ കന്നുകാലികളുടെ പ്രദര്‍ശന മല്‍സരം നടന്നു.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി തമ്പലക്കാട് നടന്നുവരുന്ന കോട്ടയം ജില്ലാ ക്ഷീരസംഗമം ശനിയാഴ്ച സമാപനമാകും. വിവിധ പരിപാടികളോടെ തമ്പലക്കാട്
മൂന്ന് വിഭാഗങ്ങളിലായി നടത്തിയ നൂറോളം പശുക്കളെ പങ്കെടുപ്പിച്ച കന്നുകാലികളുടെ പ്രദര്‍ശന മല്‍സരം വെള്ളിയാഴ്ച നടന്നു.
കറവ പശു വിഭാഗത്തിൽ ആലംപള്ളി ബിബിൻ ആൻഡ്രൂസ് ഒന്നാം സ്ഥാനവും, ജോഷി ജോസഫ് മണക്കുഴിയിൽ രണ്ടാം സ്ഥാനവും, ജോസ്നാ മോൾ ജോസഫ് താന്നിവേലിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിടാരി വിഭാഗത്തിൽ നിതിൻ റോയ് കുരിയാല പുഴയിൽ ഒന്നാം സ്ഥാനവും ജോർജുകുട്ടി കെ. മാത്യു കൈതവയലിൽ രണ്ടാം സ്ഥാനവും, ബാബു ഡി ചെങ്ങളാശേരി മൂന്നാം സ്ഥാനവും നേടി. കന്നുക്കുട്ടി വിഭാഗത്തിൽ നിതിൻ മാത്യു പാണിയാകുഴിയിൽ കങ്ങഴ ഒന്നാം സ്ഥാനവും, ശശിധരൻ തട്ടാം പറമ്പിൽ എലിക്കുളം രണ്ടാം സ്ഥാനവും, ജിജു മറ്റപള്ളിൽ അമ്പലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്ഷിര കര്‍ഷകര്‍ക്കുളള ശില്‍പശാലകള്‍, ക്ഷീരജാലകം, എക്ബിഷന്‍, ഗവ്യജാലകം, ക്ഷീരപ്രഭ, കര്‍ഷക സെമിനാര്‍, നാട്ടറിവുകള്‍,ക്ഷീര കര്‍ഷകരുടെ കലാസന്‌ധ്യാ, പൊതുസമ്മേളനം തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ കന്നുകാലി പ്രദർശന മത്സരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു.
