ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ രൂപീകരണവും തൊഴിൽ പരിശീലനവും
പാറത്തോട് : സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു ഫുഡ് പ്രോസസ്സിംഗ് യൂണിറ്റിന് അനുമതി ആയി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യഘട്ട തൊഴിൽ പരിശീലന പരിപാടി വ്യാഴാഴ്ച രാവിലെ ഒൻപതുമണി മുതൽ വെളിച്ചിയാനി എൽ.പി. സ്‌കൂൾ ഹാളിൽ വച്ച് നടത്തി . നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്ക ഉപയോഗിച്ച് വിവിധങ്ങളായ ഉത്പന്നങ്ങൾ ഉണ്ടാകുന്നതിനുള്ള പരിശീലന പരിപാടിയാണ് നടത്തിയത്.
പദ്ധതി നടപ്പാക്കുന്നതിനായി രൂപീകരിക്കുന്ന **ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ഭാവി പ്രവർത്തനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ചർച്ചകളും ഈ യോഗത്തിൽ ചർച്ച ചെയ്തു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ശശികുമാരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നബാർഡിന്റെ ഡയറക്ടർ റെജി വർഗീസ് ഉദ്ഘാടനം ചെയ്തു . ത്രിതല പഞ്ചായത്തു മെമ്പർമാരും ബാങ്ക് ഭരണസമിതിയംഗങ്ങളും ഈ പരിപാടിക്ക് നേതൃത്വം നൽകി .
പരിശീലന പരിപാടി ആൻസി മാത്യു നയിച്ചു .
